24.9 C
Kottayam
Friday, June 5, 2026

പിണക്കം മറന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും,കാശ്മീരില്‍ നിന്നുള്ള ‘മിഠായി’ നാളെയത്തിയ്ക്കാമെന്ന്‌ പിണറായിയ്ക്ക് ഗവര്‍ണറുടെ ഓഫര്‍

Must read

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോരിന് തത്കാലത്തേക്ക് ശമനം. പിണക്കം അവസാനിച്ചതോടെ സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ‘മിഠായി ഓഫര്‍’ നല്‍കുകയും ചെയ്തു. കശ്മീരില്‍നിന്നു കൊണ്ടുവന്ന മിഠായി നാളെ എത്തിക്കാമെന്നായിരുന്നു ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഇതൊരു മഞ്ഞുരുക്കത്തിന്റെ മധുരപ്രഖ്യാപനമായി മാറി.

സജി ചെറിയാനെ മന്ത്രിയാക്കുന്നതിന് അനുമതി നല്‍കിയതിന് പിന്നാലെ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന സമ്മേളനം ഒഴിവാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തു.

ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന്റെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാണ് ഡിസംബറില്‍ തുടങ്ങിയസമ്മേളനം അവസാനിപ്പിക്കാതെ അതിന്റെ തുടര്‍ച്ചയായി ജനുവരിയില്‍ ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവര്‍ണറും കഴിഞ്ഞ ദിവസം ഫോണ്‍ സംഭാഷണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഡിസംബര്‍ 13-ന് അവസാനിച്ച നിയമസഭാസമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പുതുവര്‍ഷത്തിന്റെ ആദ്യസമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക.

ഇതിനിടെ, സത്യപ്രതിജ്ഞാ ചടങ്ങില്‍വെച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും സൗഹൃദ സംഭാഷണം നടത്തുകയുമുണ്ടായി. ചടങ്ങെല്ലാം കഴിഞ്ഞതിന് ശേഷം പിരിഞ്ഞുപോകുമ്പോഴായിരുന്നു ഒരു മിനിറ്റില്‍ താഴെ മാത്രം നീണ്ടുനിന്ന സംഭാഷണം. ‘ഇന്ന് രാത്രി, അല്ല, നാളെ’ എന്ന് മാത്രമാണ് സംഭാഷണത്തിന്റെ വീഡിയോയില്‍ കേട്ടിരുന്നത്. കശ്മീരില്‍നിന്നുള്ള മിഠായി നാളെ എത്തിക്കാമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞതെന്ന് പിന്നീട് രാജ്ഭവന്‍ അറിയിക്കുകയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week