EntertainmentKeralaNews

‘ഐ ഹേറ്റ് പൃഥിരാജ് എന്ന ഒരു പേജുണ്ടായിരുന്നു, ആ പേജിന് ലാലേട്ടന്റെയും മമ്മൂക്കയുടെ പേജിന്റെ ഇരട്ടി ആയിരുന്നു ലൈക്ക് ആയിരുന്നു ; അമിത്

കൊച്ചി:അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും യുവനടന്മാരില്‍ ശ്രദ്ധേയനാണ് പൃഥ്വിരാജ് എന്ന നടന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായി സിനിമയിലേക്ക്‌ വന്ന താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
നന്ദനം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന പൃഥി വളരെ പെട്ടെന്ന് തന്നെ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം ആയി മാറി. ഇന്ന് മലയാള സിനിമയുടെ മുഖങ്ങളിൽ ഒരാളാണ് പൃഥിരാജ്. നടനെന്നതിനൊപ്പം സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ തുടങ്ങി സിനിമയിടെ മിക്ക മേഖലകളിലും പൃഥി സാന്നിധ്യം അറിയിച്ചു.

പരീക്ഷണ സിനിമകൾക്കും കൊമേഴ്ഷ്യൽ സിനിമകൾക്കും ഒരും പോലെ പ്രാധാന്യം നൽകുന്ന പൃഥിയുടെ അടുത്തിടെ പുറത്തിറങ്ങിയ മിക്ക സിനിമകളും വൻ വിജയം ആയിരുന്നു. അയ്യപ്പനും കോശിയും, കടുവ, ജന​ഗണമന തുടങ്ങിയവ ഇതിന് ഉദാഹരണം ആണ്. അതേസമയം ഒടുവിൽ പുറത്തിറങ്ങിയ ​ഗോൾഡ്, കാപ്പ എന്നീ സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല.


കരിയറിൽ ഉയർച്ച താഴ്ചകൾ തുടരെ വന്ന നടനാണ് പൃഥിരാജ്. ഒരു കാലത്ത് സിനിമാ ലോകത്ത് നിന്നും പൃഥിരാജ് പ്രശ്നങ്ങൾ നേരിട്ട സമയവും ഉണ്ടായിരുന്നു. നടൻ അഹങ്കാരിയാണെന്ന ആരോപണവും ഉയർന്നു.

സിനിമാ സംഘടനകൾ പൃഥിയെ വിലക്കുന്ന സാഹചര്യവും ഉണ്ടായി. സിനിമാ ലോകത്ത് ഇന്നും ഇത് ചർച്ചാ വിഷയം ആവാറുണ്ട്. ഇപ്പോഴിതാ പൃഥിരാജിനെക്കുറിച്ച് നടൻമാരായ സഞ്ജു ശിവറാമും, അമിത് ചക്കലക്കലുംഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.എന്റെ സ്കൂൾ സമയത്താണ് സ്റ്റോപ്പ് വയലൻസ് എന്ന സിനിമ ഇറങ്ങുന്നത്. ആ സമയത്ത് തൃശൂർ വടക്കേ സ്റ്റാൻഡിൽ വലിയൊരു ഫ്ലക്സ് വെച്ചിട്ടുണ്ടായിരുന്നു. ഇത്രയും വലിയ ഫ്ലക്സ് കണ്ടപ്പോൾ രാജാവിന്റെ മകനിലെ ലാലേട്ടനെ ഓർമ്മ വന്നു.

ഇത് സംഭവമാവും എന്ന് ഞങ്ങൾ അന്ന് പറഞ്ഞു. അന്നൊന്നും ഒരു പുതുമുഖത്തെ സ്വീകരിക്കുന്ന ഇൻഡസ്ട്രി അല്ല. അന്ന് സിനിമയിൽ ഒരുപാട് പൊളിറ്റിക്കൽ ഇഷ്യൂസ് വന്നു. ആ സമയത്ത് ഭയങ്കര ചങ്കൂറ്റത്തോടെ നിൽക്കുമ്പോൾ കിട്ടുന്ന എനർജി ഉണ്ട്.മലയാള സിനിമയ്ക്ക് വേറൊരു മാർക്കറ്റ് ഉണ്ടാവുകയും വേറൊരു തലത്തിലേക്ക് കൊണ്ട് പോവാനും നിൽക്കുന്ന വിഷനറിയുള്ള ആക്ടറായാണ് എനിക്ക് തോന്നുന്നത്.

അതും അത്രയും പേർ എതിരെ നിന്നിട്ടും. എനിക്കിപ്പോഴും ഓർമ്മയുണ്ട്, 2012 ലെ ട്രോളുകളും പുച്ഛവുമൊക്കെ. പല പേരുകളും വിളിച്ചിട്ട് അവസാനം ഏട്ടൻ‌ എന്ന സ്ഥലത്തേക്ക് എത്തിയ ദൂരം വളരെ ഇൻസ്പൈരിങ് ആണ്,’ സഞ്ജു ശിവറാം പറഞ്ഞു.


‘ഐ ഹേറ്റ് പൃഥിരാജ് എന്ന ഒരു പേജുണ്ടായിരുന്നു. ആ പേജിന് ലാലേട്ടന്റെയും മമ്മൂക്കയുടെ പേജിന്റെ ഇരട്ടി ആയിരുന്നു ലൈക്ക്. ഇന്നും ആ പേജുണ്ട്,’ അമിത് പറഞ്ഞു.

പൃഥിയുടെ സഹോദരൻ നടൻ ഇന്ദ്രജിത്തിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ‘ഞാൻ ഏറ്റവും ആദ്യം ഇന്ദ്രജിത്ത് സുകുമാരൻ അഭിനയിക്കുന്നത് കാണുന്നത് മസാല റിപബ്ലിക്കിൽ ആണ്’

‘ആ പടത്തിൽ സീനിന് തൊട്ട് മുമ്പാണ് ഡയലോ​ഗ് എഴുതുന്നത്. ഇന്ദ്രേട്ടൻ ഞങ്ങളോട് ​ഗുഡ് ബൈ സ്പീച്ച് പറയുന്ന സീൻ ഉണ്ട്. ഇന്ദ്രേട്ടന് വലിയൊരു പേപ്പറിൽ ഡയലോ​ഗ് കൊടുത്തു. സീനിൽ ഇമോഷണലാവണം. പുള്ളി കണ്ണ് നനച്ച് ഒറ്റ ടേക്കിൽ എടുത്തു,’ അമിത് ചക്കാലക്കൽ പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker