29.7 C
Kottayam
Saturday, June 13, 2026

തോട്ടം വാച്ചർ വെടിയേറ്റ് മരിച്ച സംഭവം: രണ്ട് വനപാലകർ പിടിയിൽ

Must read

കുമളി: വനത്തിനുള്ളിൽ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് സ്വകാര്യതോട്ടത്തിലെ വാച്ചർ മരിച്ച സംഭവത്തിൽ രണ്ട് വനപാലകരെ പോലീസ് അറസ്റ്റുചെയ്തു. കെ.കെ. പെട്ടി സ്വദേശി ഈശ്വൻ(52)-നെ വെടിവെച്ച കേസിൽ ഫോറസ്റ്റർ തിരുമുരുകൻ, ഗാർഡ് ബെന്നി എന്നു വിളിക്കുന്ന ജോർജുകുട്ടി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒക്ടോബർ 28-ന് ശ്രീവില്ലിപുത്തൂർ-മേഘമല കടുവാസങ്കേതത്തിന് കീഴിലുള്ള വണ്ണാത്തിപ്പാറ വനത്തിൽ വനംവകുപ്പ് നടത്തിയ വെടിവെപ്പിലാണ് ഈശ്വരൻ കൊല്ലപ്പെട്ടത്.

രാത്രി പട്രോളിങ്ങിനെത്തിയ വനപാലകരെ വനത്തിൽ ഒളിച്ചിരുന്ന ഈശ്വരൻ ആക്രമിക്കുകയായിരുന്നുവെന്നും സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തപ്പോൾ ഇയാൾ കൊല്ലപ്പെടുകയായിരുന്നു എന്നുമാണ് വനപാലകർ പോലീസിന് മൊഴിനൽകിയിരുന്നത്.

എന്നാൽ മുൻ വൈരാഗ്യത്തെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഈശ്വരനെ വെടിവെച്ചുകൊന്നതെന്നും പോലീസ് അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നും കാട്ടി ഈശ്വരന്റെ ബന്ധുക്കൾ മധുര ബെഞ്ചിൽ ഹർജി ഫയൽ ചെയ്തു. കേസ് പരിഗണിച്ച ഹൈക്കോടതി ഇക്കാര്യം അന്വേഷിക്കാൻ തേനി ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

- Advertisement -

കട്ടപ്പന മുളകരമേട്ടില്‍ നടന്ന കുരുമുളക് മോഷണവുമായി ബന്ധപ്പെട്ട് മൂന്നു മോഷ്ടാക്കളെയും മോഷണ മുതല്‍ വാങ്ങി സൂക്ഷിച്ച നഗരത്തിലെ വ്യാപാരിയെയും പോലീസ് അറസ്റ്റ് ചെയ്തു.

- Advertisement -

കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍, കല്യാണത്തണ്ട് പയ്യംപള്ളിയില്‍ രഞ്ജിത്ത് തോമസ്, വാഴവര കുഴിയത്ത് ഹരികുമാര്‍, ഇവര്‍ മോഷ്ടിക്കുന്ന വസ്തുക്കള്‍ സ്ഥിരമായി വാങ്ങിയിരുന്ന സാഗരാ ജംഗ്ഷന്‍ പുത്തന്‍പുരക്കല്‍ സിംഗിള്‍മോന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. വ്യാപാരി സ്ഥിരമായി മോഷണ മുതലുകള്‍ വാങ്ങി കച്ചവടം നടത്തുന്നുണ്ടായിരുന്നു. ഇയാളുടെ കടയില്‍ നിന്നും മുന്‍പും വിവിധ കേസുകളിലായി പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്.

കട്ടപ്പന സി.ഐ. എന്‍.സുരേഷ്‌കുമാര്‍, എസ്.ഐ. ഡിജു, സജി, ഷാജി, ജോസഫ്, സന്തോഷ്, എസ്.സി.പി.ഒ.മാരായ സുമേഷ്, അല്‍ബാഷ്, സനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week