24.6 C
Kottayam
Saturday, June 6, 2026

അമ്മയെ പുറത്തുനിർത്തി വീട് പൂട്ടി സ്ഥലം വിട്ട് മകൾ; പൂട്ട് തകർത്ത് അകത്ത് കയറി 78-കാരി,സംഭവം കൊച്ചിയില്‍

Must read

കൊച്ചി: തൈക്കുടത്ത് അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു. സരോജിനി എന്ന 78-കാരിയാണ് വീടിന് പുറത്തായത്. സരോജിനിയെ വീട്ടില്‍ കയറ്റണമെന്ന് നേരത്തേ ആര്‍.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെട്ടില്ല എന്നും ആക്ഷേപമുണ്ട്.

ഇളയ മകളുടെ വീട്ടിലേക്ക് പോകാന്‍ പറഞ്ഞാണ് മകള്‍ വീട് പൂട്ടിപ്പോയതെന്ന് സരോജിനി പറഞ്ഞു. എന്നാല്‍ തിരികെ വന്നപ്പോള്‍ വീട് പൂട്ടിയിട്ടതാണ് കണ്ടത്. താന്‍ സ്ഥിരമായി താമസിച്ചിരുന്ന വീടാണ് ഇതെന്നും തനിക്ക് ഇതിനകത്ത് കിടന്ന് തന്നെ മരിക്കണമെന്നും സരോജിനി പറഞ്ഞു. മണിക്കൂറുകളായി വീടിന് പുറത്ത് പായ വിരിച്ച് കിടക്കുകയായിരുന്നു സരോജിനി. എട്ട് ദിവസമായി അയൽവാസിയുടെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.

വിവരമറിഞ്ഞ് എം.എല്‍.എ. ഉമാ തോമസ് ഉള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്തെത്തി. ആര്‍.ഡി.ഓയുടെ ഉത്തരവ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സംശയമെന്ന് എം.എല്‍.എ. പറഞ്ഞു. വയോധികയെ പ്രൊട്ടക്ഷന്‍ റൂമിലേക്ക് കൊണ്ടുപോകാമെന്ന് പോലീസ് പറഞ്ഞെങ്കിലും തന്റെ വീട്ടില്‍ നിന്ന് എങ്ങോട്ടും പോകില്ലെന്നും ഈ വീട് തുറന്ന് തന്നാല്‍ മതിയെന്നും സരോജിനി നിലപാടെടുത്തു.

പോലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെ വീടിന്റെ വാതില്‍ കമ്പിപ്പാരകൊണ്ട് സ്വയം തകര്‍ത്ത് സരോജിനി വീടിനകത്ത് കയറി. ഈ സമയം സരോജിനിയുടെ ഇളയ മകളും സ്ഥലത്തെത്തിയിരുന്നു. തനിക്കൊപ്പം വരാൻ അമ്മയോട് ഇളയമകൾ ആവശ്യപ്പെട്ടെങ്കിലും താനിനി ഈ വീട്ടിൽ നിന്ന് എങ്ങോട്ടും പോകില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും സരോജിനിയമ്മ പറഞ്ഞു.

- Advertisement -

ലഹരിയ്‌ക്ക് അടിമയായ മകനിൽ നിന്നുമുള്ള ശാരീരിക ഉപദ്രവം സഹിക്കവയ്യാതെ പത്തനംതിട്ടയില്‍ അടുത്തിടെ മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു പാറക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്യാനാണ് വയോധിക ശ്രമിച്ചത്. തിരുവല്ല കവിയൂർ കോട്ടൂർ സ്വദേശി കുഞ്ഞമ്മ പാപ്പനാണ് മകൻ രവിയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്.

- Advertisement -

മദ്യപിച്ചെത്തുന്ന മകൻ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് കുഞ്ഞമ്മ പറയുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് രവിയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മകനെന്ന പരിഗണന നൽകി ഇവർ പരാതി നൽകാൻ കൂട്ടാക്കിയില്ല.

സമാനരീതിയിൽ മർദ്ദനവും അസഭ്യവർഷവും കഴിഞ്ഞ ദിവസവും തുടരുകയായിരുന്നു. വീട്ടിൽ നിന്നും പോകവെ താൻ തിരികെ എത്തുമ്പോൾ വീട്ടിൽ കാണരുതെന്ന് കുഞ്ഞമ്മയ്‌ക്ക് താക്കീത് നൽകി. ഇതിന് പിന്നാലെയാണ് ഇവർ വീടിന് സമീപമുള്ള പാറക്കുളത്തിൽ ചാടിയത്. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയവരാണ് കുഞ്ഞമ്മയെ കരയ്‌ക്കെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week