വനിതാ ഓഫീസറോട് മോശം പെരുമാറ്റം; ചാലക്കുടി ഡിവിഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

തൃശൂര്‍: ചാലക്കുടി ഡിവിഷനിലെ പരിയാരം റെയിഞ്ചിലെ ചായ്പന്‍ കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. കെ.ടി. ഹരിപ്രസാദ്, ഇ. താജുദ്ദീന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. ആര്‍. അനൂപിന്റേതാണ് നടപടി. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ചാലക്കുടി ഡിവിഷനില്‍ രൂപീകരിച്ചിട്ടുളള ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി മുമ്പാകെ പരാതി സമര്‍പ്പിച്ചിരുന്നു.

കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായ ജീവനക്കാര്‍ പരാതിക്കാരിയേയും സാക്ഷികളെയും തുടര്‍ച്ചയായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News