തിരുവനന്തപുരം: റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. അന്‍പത് രൂപയായിരുന്ന ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കി കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ ബാധകമാകുമെന്ന് റെയില്‍വേ അറിയിച്ചു.
മഹാരാഷ്ട്രയിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അന്‍പത് രൂപയില്‍ നിന്ന് പത്ത് രൂപയാക്കിയിട്ടുണ്ട്. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, ദാദര്‍, ലോക്മാന്യതിലക് ടെര്‍മിനസ്, താനെ, കല്യാണ്‍, പന്‍വേല്‍ സ്റ്റേഷനുകള്‍ക്കാണ് ഇത് ബാധകം. സെന്‍ട്രല്‍ റെയില്‍വേ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്ത യാത്രക്കാര്‍ക്ക് റെയില്‍വേയുടെ അണ്‍റിസേര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വഴി തന്നെ സീസണ്‍ ടിക്കറ്റുകള്‍ എടുക്കാമെന്നും സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News