24.9 C
Kottayam
Friday, June 5, 2026

ബാബു വീണ്ടും കുരുക്കില്‍; വനമേഖലയില്‍ അതിക്രമിച്ചുകയറിയതിന് വനംവകുപ്പ് കേസെടുക്കും

Must read

പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയുടെ ഇടുക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ബാബു വീണ്ടും കുരുക്കില്‍. ബാബുവിനെതിരെ കേസെടുക്കാന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. വനമേഖലയില്‍ അതിക്രമിച്ചുകയറിയതിനാണ് കേസെടുക്കുന്നത്. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസ് എടുക്കുക.

കുറ്റം തെളിഞ്ഞാല്‍ ഒരുകൊല്ലം വരെ തടവോ പിഴയോ ലഭിച്ചേക്കാം. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷമായിരിക്കും കേസെടുക്കുക. വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിന്റെ മൊഴി രേഖപ്പെടുത്തും. ബാബുവിനൊപ്പം മലകയറിയ സുഹൃത്തുക്കള്‍ക്കെതിരെയും കേസ് ഉണ്ടായേക്കാം.

ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ബാബു സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതായി ഉമ്മ റഷീദ പറഞ്ഞു. ആന്തരികക്ഷതമോ ചതവോ ഇല്ല. ആശുപത്രിവിടുന്നകാര്യം ഇന്ന് അറിയാനാകും. ബാബു ഇപ്പോള്‍ സന്തോഷവാനാണെന്നും ഉമ്മ അറിയിച്ചു. മലയുടെ മുകളിലേക്ക് കയറവെ കല്ലില്‍ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ബാബു പറഞ്ഞതായി ഉമ്മ റഷീദ അറിയിച്ചു. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാര്‍ മല കയറ്റം നിര്‍ത്തിയെങ്കിലും താന്‍ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകള്‍ക്ക് ശേഷം സൈന്യമാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യമാണ് ബാബുവിനെ രക്ഷിക്കാന്‍ നടത്തിയത്.

- Advertisement -

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബാബുവും സുഹൃത്തുക്കളും മലമ്പുഴ ചെറാട് കൂമ്പാച്ചിമല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി പാറയിടുക്കിലേക്കു വീഴുകയായിരുന്നു. ഇന്നലെ രാവിലെ പത്തേകാലോടെ മലയിടുക്കിലേക്കു വടംകെട്ടിയിറങ്ങിയ സൈനികര്‍ ബാബുവിനെ അതിസാഹസികമായി മലമുകളിലെത്തിച്ചു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കഞ്ചിക്കോട്ടേക്കും അവിടെനിന്ന് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week