തമിഴ്നാട് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്
ചെന്നൈ: തമിഴ്നാട് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ചെന്നൈ ടി നഗറിലെ കമലാലയത്തില്‍ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരുമണിയോടെ മൂന്ന് പെട്രോള്‍ ബോംബുകളെറിഞ്ഞു. കാര്യമായ നാശനഷ്ടമില്ല. 15 ദിവസം മുമ്പും സമാനമായ സംഭവം ഉണ്ടായി. ഞങ്ങളുടെ ഓഫീസിന് നേരെ 1.30 ഓടെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ബിജെപി നേതാവ് കരാട്ടെ ആര്‍ തൈഗരാജന്‍ പറഞ്ഞു.
ഈ സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ പങ്കിനെ ഞങ്ങള്‍ അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് ഞങ്ങള്‍ പൊലീസിനെയും അറിയിച്ചിട്ടുണ്ട്. ബിജെപി അണികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഭയമില്ല. പെട്രോള്‍ ബോംബ് എറിഞ്ഞത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അജ്ഞാതര്‍ എറിഞ്ഞതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും അവരുടെ 79 മത്സ്യബന്ധന ബോട്ടുകളെയും മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ഏതാനം ആഴ്ചകള്‍ക്കുള്ളില്‍ ശ്രീലങ്കന്‍ നാവികസേന പിടികൂടിയ മൂന്നാമത്തെ സംഭവത്തിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു, സംഭവം സംസ്ഥാനത്തെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Chennai | An unidentified person allegedly throws a petrol bomb at Tamil Nadu BJP office around 1 am. Details awaited. pic.twitter.com/vglWAuRf5G
— ANI (@ANI) February 9, 2022