തിരുവനന്തപുരം:സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിക്കാനുള്ള ബെവ്കോയുടെ തീരുമാനം മരവിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. വെയര്‍ഹൗസ് നിരക്കും റീട്ടെയില്‍ മാര്‍ജിനും കുത്തനെ ഉയര്‍ത്തിയിരുന്നു. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളമാണ് വില വര്‍ദ്ധിച്ചത്. ബെവ്‌കോയുടെ ഏകപക്ഷീയ തീരുമാനത്തില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു,
കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണ് വില വര്‍ദ്ധിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. എന്നാല്‍, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.
വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയിരുന്നത്