കൊച്ചി:ആലുവ തായിക്കാട്ടുകര ജൂബിലി റോഡിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന മധ്യവയസ്ക്കയുടെ വീട്ടിൽ നിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന ബേബി (26 ) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം.മധ്യവയസ്ക്കയുടെ വീടിന്‍റെ ഒരു ഭാഗത്ത് ഇവരും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു.മെഡിക്കൽ ഗോഡൗണിലാണ് രണ്ടു പേർക്കും ജോലിയെന്നാണ് പറഞ്ഞിരുന്നത്.
വീട്ടുടമയുടെ വിശ്വാസം നേടിയെടുത്ത ശേഷം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രത്യേക വലിപ്പിൽ സൂക്ഷിച്ചിരുന്നസ്വർണ്ണാഭരണങ്ങളുമായി ലിബിന കടന്നുകളയുകയായിരുന്നു.തുടർന്ന് ഒളിവിൽ പോയി.ആലുവയിലെ ജ്വല്ലറിയിൽ വിറ്റ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News