29.3 C
Kottayam
Monday, June 8, 2026

ലക്ഷ്യം വിദേശത്ത് ജോലിയോ പഠനമോ? അസാപ് കേരളയിൽ 5 വിദേശ ഭാഷകൾ പഠിക്കാം

Must read

വിദേശ തൊഴിലവസരങ്ങളും പഠന സൗകര്യങ്ങളും സാർവത്രികമായതോടെ സജീവമായ പഠന മേഖലയാണ് വിദേശ ഭാഷാ പഠനം. ഇംഗ്ലീഷിനു പുറമെ ഇപ്പോൾ ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ജാപ്പനീസ് ഭാഷകൾക്കും ഇപ്പോൾ കേരളത്തിൽ പ്രിയമേറിയിട്ടുണ്ട്. ഈ ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളിലെ ഉന്നതവിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ മലയാളികൾക്ക് കൂടി പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിദേശ ഭാഷാ പഠന കോഴ്സുകൾ സംസ്ഥാന സർക്കാരിനുള്ള കീഴിലുള്ള നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കുമായി നൽകിവരുന്നുണ്ട്.

കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള വിദേശ ഭാഷാ പഠനത്തിന് അവസരമൊരുക്കുകയാണ് അസാപ് കേരളയുടെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ കോഴ്സുകൾ.എല്ലാ കോഴ്‌സുകൾക്കും കാനറാ ബാങ്ക്, കേരള ബാങ്ക് എന്നിവയുടെ സ്കിൽ ലോൺ സൗകര്യം ലഭ്യമാണ്. സോഫ്റ്റ് സ്കിൽ ട്രെയ്നർ, ഭാഷ അധ്യാപകർ, വിവർത്തകർ, കോൺടെന്റ് എഴുത്ത് തുടങ്ങിയ മേഖലകളിൽ ഈ കോഴ്‌സുകൾ പഠിക്കുന്നവർക്ക് ധാരാളം അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: asapkerala.gov.in

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ

- Advertisement -

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്നർ കോഴ്‌സ് വിദ്യാർഥികളെ അവരുടെ ഭാഷയും ആശയവിനിമയ കഴിവുകളും മെച്ചപ്പെടുത്താൻ പ്രാപ്തരാക്കുന്നു. ഈ കോഴ്‌സ് വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുകയും ഭാഷ പരിശീലകരാകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. സോഫ്റ്റ് സ്കിൽ ട്രെയ്നർ ആയി തുടക്കത്തിൽ ജോലി ലഭിക്കാൻ അവരസമൊരുക്കുന്ന കോഴ്സാണിത്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരേ പോലെ പ്രയോജനപ്പെടും. ഇന്റർവ്യൂകളിലും തൊഴിൽ രംഗത്തും ആവശ്യമായി വരുന്ന ഭാഷാ നൈപുണ്യത്തോടൊപ്പം വ്യക്തിത്വ വികസനത്തിനു കൂടി പ്രാധാന്യം നൽകുന്ന കോഴ്‌സാണ്. ഡിഗ്രിയാണ് യോഗ്യത. എൻ സി വി ഇ ടി ലെവൽ 5 സർട്ടിഫിക്കേഷൻ കോഴ്‌സാണ് ഇത്.

- Advertisement -
  • കോഴ്സിന്റെ കാലാവധി: 400 മണിക്കൂർ (6 മാസം)
  • 171 മണിക്കൂർ- തിയറി ക്ലാസുകൾ
  • 109 മണിക്കൂർ- സ്വയം പഠന മൊഡ്യൂൾ
  • 120 മണിക്കൂർ- ഇന്റേൺഷിപ്

എവിടെ: അസാപ് കേരളയ്ക്കു കീഴിലുള്ള 16 കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലും ഈ കോഴ്സ് ലഭ്യമാണ്. വിദ്യാർഥികളുടെ എണ്ണമനുസരിച്ചു കോളേജുകളിലും ഈ കോഴ്സ് സംഘടിപ്പിക്കും.ബാച്ചുകൾ: റെഗുലർ/ വീക്കെൻഡ് ബാച്ചുകൾ ഫീസ്: 14750

ജർമൻ
ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞത് ജർമനിയിലേക്ക് കൂടുതലായി ഇന്ത്യൻ ഐടി, ടെക്ക് പ്രഫഷനലുകളെ വേണമെന്നാണ്. ഇതിനായി അവിടെ സർക്കാർ പല ഇളവുകളും പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്ത്യക്കാർക്ക് വലിയ അവസരങ്ങളാണ് ജർമനിയിൽ തുറക്കാനിരിക്കുന്നത് എന്നതിനാൽ ജർമൻ ഭാഷാ പഠനത്തിന് സവിശേഷ പ്രാധാന്യമുണ്ട്.
ജർമൻ ഭാഷയിൽ സംസാരിക്കുന്നതിനും ദൈനംദിന ഉപയോഗങ്ങൾക്ക് സഹായകരവുമായ രീതിയിൽ വിദ്യാർഥികളെ ഈ കോഴ്സ് ജർമൻ ഭാഷ പരിശീലിപ്പിക്കും. ഗൊയ്ഥെ സെൻട്രം ആണ് ഈ കോഴ്സ് നടത്തിപ്പിന് അസാപിനെ സഹായിക്കുന്നത്.

  • കാലാവധി: 90 മണിക്കൂർ
  • എവിടെ: ഓൺലൈൻ
  • ഫീസ്: 18880

ഫ്രഞ്ച്
ഫ്രഞ്ച് ഭാഷയിൽ ദൈനംദിന വിവരകൈമാറ്റത്തിന് സഹായകമാരായ രീതിയിലാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. അലിയോൻസ് ഫ്രാൻസെയ്സുമായി സഹകരിച്ചാണ് അസാപ് കേരള ഈ കോഴ്സ് പരിശീലനമൊരുക്കുന്നത്. കൊണ്ടന്റ് റൈറ്റർ, ഭാഷ പരിശീലകൻ, വിവർത്തനം, പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളിൽ ജോലി സാധ്യത.

- Advertisement -
  • കോഴ്സ് കാലാവധി: 120 മണിക്കൂർ
  • എവിടെ: ഓൺലൈൻ
  • ഫീസ്: 9,499

സ്പാനിഷ്
ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ് സ്പാനിഷ്. ഇംഗ്ലീഷ് സംസാരിക്കുന്ന യുഎസിലെ രണ്ടാം ഭാഷയാണിത്. അസാപ് കേരള നൽകുന്ന സ്പാനിഷ് കോഴ്സ് പൂർത്തിയാക്കുന്നതോടെ പഠിതാവ് ഈ ഭാഷയിൽ ദൈനംദിന ആവശ്യങ്ങൾക്കുള്ള ആശയവിനിമയ ശേഷി നേടും. അടിസ്ഥാന ആവശ്യങ്ങൾ വിവരിക്കുന്നതിന് പതിവായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളും ലളിതമായ ശൈലികളും മനസ്സിലാക്കാനും ഉപയോഗിക്കാനും വിദ്യാർഥിക്ക് കഴിയും.

  • കോഴ്സ് കാലാവധി: 120 മണിക്കൂർ
  • എവിടെ: ഓൺലൈൻ
  • ഫീസ്: 28,320

ജാപ്പനീസ്
അലുമ്‌നി സൊസൈറ്റി ഓഫ് AOTS (ASATC) നൽകുന്ന ഒരു ലെവൽ N5 കോഴ്‌സാണ് ജാപനീസ് ഭാഷാ കോഴ്സ്. 15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ കോഴ്സിൽ ചേരാം. ജാപ്പനീസ് ഭാഷയുടെ അടിസ്ഥാനകാര്യങ്ങൾ, ഗ്രാമർ എന്നിവ ഈ കോഴ്സിന്റെ ഭാഗമായി പഠിക്കാം.

  • കോഴ്സ് കാലാവധി:
  • എവിടെ: ഓൺലൈൻ
  • ഫീസ്: 10,915
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മരണാനന്തരവും സലിം കുമാറിനെതിരെ അസഭ്യവർഷം; കോൺഗ്രസുകാരൻ ആയതുകൊണ്ടെന്ന് എം എൻ കാരശ്ശേരി

കോഴിക്കോട്‌: മലയാളം സിനിമാ രംഗത്ത് തന്റെ രാഷ്ട്രീയം കൃത്യമായി തുറന്നു പറഞ്ഞ വ്യക്തിയാണ് സലിം കുമാര്‍. കോണ്‍ഗ്രസാണ് തന്‍രെ രാഷ്ട്രീയമെന്ന് പറഞ്ഞ അദ്ദേഹം തന്റെ നിലപാടുകള്‍ക്ക് വേണ്ടി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇന്നലെ...

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

Popular this week