KeralaNews

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു

കൊല്ലം:അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന(45) ആണ് മരിച്ചത്.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക്
ആശുപത്രിയിൽ.കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം. രാത്രി എട്ടരയോടെയാണ് ഇവർ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന്
താഴേക്ക് ചാടിയത്.

മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതർ പ്രതികരിച്ചു.പ്രധാന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് ചാടിയത്. ഉച്ചയ്ക്കും ഇവർ താഴേക്ക് ചാടാൻ ശ്രമിച്ചിരുന്നു.പൊലീസെത്തിയാണ് പാന്തിരിപ്പിച്ചത്. രാത്രി ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ ഭജനയ്ക്ക്
പോയ സമയത്താണ് ഇവർ വീണ്ടും
കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.

ഫെബ്രുവരിയിലാണ് ഇവർ മഠത്തിൽ
എത്തിയത്.നാട്ടിലേക്ക് തിരികെ പോകാൻ
സാധിക്കാത്തതിൽ മനപ്രയാസം
ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ
വിഷമത്തിലാണ് ആത്മഹത്യ
ചെയ്തതെന്നാണ് മഠം അധികൃതർ
പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button