28.1 C
Kottayam
Sunday, June 7, 2026

‘സുഹൃത്തുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’ ഭർത്താവിനെതിരെ പരാതിയുമായി യുവതി

Must read

ന്യൂഡൽഹി: ഫ്ലാറ്റിൽ നടന്ന പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചതായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ ഒൻപതു പേരെ നോയിഡ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജൂൺ 23ന് ഭർത്താവിനെതിരെ വൈഫ് സ്വാപിങ് (ഭാര്യയെ കൈമാറൽ) പരാതിയുമായി യുവതി രംഗത്തു വന്നതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. കഴി‍ഞ്ഞ വർഷം ഏപ്രിൽ 18നാണ് ഭർത്താവ് തന്നെ സെക്ടർ 75ലെ ഒരു വീട്ടിൽ പാർട്ടിക്കായി കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ പറയുന്നു. അവിടെ ഭർത്താവിന്റെ സുഹൃത്തും അയാളുടെ ഭാര്യയുമുണ്ടായിരുന്നു. മദ്യപിക്കാനും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാനും ഭർത്താവ് അവിടെവച്ച് നിർബന്ധിച്ചതായാണ് പരാതി.

താൻ സമ്മതിച്ചാൽ സുഹൃത്തിന്റെ ഭാര്യ തന്റെ ഭർത്താവിനൊപ്പവും ലൈംഗികബന്ധത്തിന് സമ്മതിക്കുമെന്ന് ഭർത്താവ് പറഞ്ഞതായി ഇവർ പരാതിപ്പെട്ടു. ഇതിന് വിസ്സമ്മതിച്ചപ്പോൾ തന്നെ ഒഴിവാക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യുവതി മുറാദാബാദിൽനിന്നുള്ള യുവാവിനെ വിവാഹം ചെയ്ത് നോയിഡ സെക്ടർ 137ലാണ് താമസം. യുവാവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്.

- Advertisement -

വിവാഹത്തിനു പിന്നാലെ ഭർത്താവിന്റെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ എപ്പോൾ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നു പോലും തീരുമാനിക്കുന്നതു ഭർതൃമാതാവാണെന്ന് അവർ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week