കൊൽക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാൻ കഴിയാതെ ബംഗാൾ സർക്കാർ. ഇതേ തുടർന്ന് രാജി വയ്ക്കാൻ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്.
ഡോക്ടറുമാരെ ഒത്തു തീർപ്പിന് വിളിച്ചിരുന്നു. എന്നാൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ആരും തന്നെ ചർച്ചയ്ക്ക് എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് രാജിക്കും തയ്യാറെന്ന പ്രതികരണവുമായി രംഗത്തെത്തിയത്. വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും ‘ഞങ്ങൾ മുതിർന്നവരായതിനാൽ’ അവരോട് ക്ഷമിക്കുമെന്നും അവർ പറഞ്ഞു. കൊലപാതകത്തിനെതിരെ ജൂനിയർ ഡോക്ടർമാരുടെ പ്രതിഷേധം കാരണം 27 പേർ മരിക്കുകയും 7 ലക്ഷം രോഗികൾ കഷ്ടപ്പെടുകയും ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. ഇതേ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കാൻ ജൂനിയർ ഡോക്ടർമാരുമായി ചർച്ച നടത്താൻ താൻ മൂന്ന് തവണ ശ്രമിച്ചു എന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.