ചെന്നൈ: ചെന്നൈയിലെ ഐ ഫോണ്‍ (i phone) ശാലയായ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റില്‍ (Foxconn India) ഭക്ഷ്യവിഷ ബാധ (Food Poison). 150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധിച്ച മറ്റു ജീവനക്കാരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ബന്ധുക്കളും റോഡ് ഉപരോധിച്ചു. ഇവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡ് ഉപരോധിച്ച 70 സ്ത്രീകളെയും 22 പുരുഷന്മാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കമ്പനിയുടെ ഡോര്‍മറ്ററിയില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കമ്പനിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. കമ്പനിക്ക് 17 ഹോസ്റ്റലുകളാണുള്ളത്. ഓരോ മുറിയിലും 12 പേര്‍ താമിസിക്കുന്നത്. പുതിയതായി തുറന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റ് എട്ട് പേര്‍ മരിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
#Foxconn தொழிற்சாலையில் #WomenWorkers க்கு வழங்கிய கெட்டுப்போன உணவால் விஷத்தன்மை ஏற்பட்டு 200 பேர் மருத்துவமனையில் அனுமதிக்கப்பட்டு 2 நாட்கள் கழித்தும் 8 பெண் தொழிலாளர்கள் நிலை என்ன என்று தெரியாததால் 1000க்கும் மேற்பட்ட பெண் தொழிலாளர்கள் விடியவிடிய போராட்டம். #Sriperumbudur #SEZ pic.twitter.com/XuW4me99tL
— CPIM Tamilnadu (@tncpim) December 18, 2021