പരാതികളും നിര്‍ദേശങ്ങളും നേരിട്ട് പറയാം; ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി നാളെ

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി നാളെ നടക്കും. വൈകിട്ട് 3 മുതല്‍ 4 വരെ ജനങ്ങള്‍ക്ക് മന്ത്രിയോട് നേരിട്ട് പരാതികളും നിര്‍ദേശങ്ങളും ഉന്നയിക്കാം. ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മന്ത്രി നേരിട്ട് മറുപടി നല്‍കും. വിളിക്കേണ്ട നമ്പര്‍- 8943873068.

സപ്ലൈകോ വില്പനശാലകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ‘Track Supplyco’, സപ്ലൈകോയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ കഴിയുന്ന ‘Feed Supplyco’ എന്നീ മൊബൈല്‍ ആപ്പുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും.

രാവിലെ 11 മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ക്രിസ്തുമസ്-ന്യൂ ഇയറിനോട് അനുബന്ധിച്ച് ഉപഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സപ്ലൈകോ നടത്തിയ മത്സരത്തിലെ വിജയികളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News