ഡെപ്യൂട്ടി കമ്മീഷണറുടെ മസാജിനിടെ പോലീസുകാന്റെ ഫ്‌ളൂട്ട് വായന; സംഭവം വിവാദത്തില്‍

മധുര: തമിഴ്നാട്ടില്‍ ഓയില്‍ മസാജ് ചെയ്യുന്നതിനിടെ പോലീസുകാരനെ കൊണ്ട് പുല്ലാങ്കുഴല്‍ വായിപ്പിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍. മധുരയിലെ ആംഡ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജി. സോമസുന്ദരമാണ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിവാദത്തിലായിരിക്കുന്നത്.

സംഭവത്തില്‍ സംസ്ഥാന പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തമിഴ്നാട് പോലീസ് ബാന്‍ഡിലെ അംഗത്തെക്കൊണ്ടാണ് ഇയാള്‍ പുല്ലാങ്കുഴല്‍ വായിപ്പിച്ചത്. അടിവസ്ത്രം മാത്രം ധരിച്ച് ശരീരമാസകലം എണ്ണ തേച്ചിരുന്നാണ് സോമസുന്ദരം പുല്ലാങ്കുഴല്‍ വായന ആസ്വദിച്ചത്. തൊട്ടടുത്ത് മദ്യക്കുപ്പിയും ഗ്ലാസുമുണ്ട്.

കൂട്ടത്തിലുള്ള ഒരാളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിട്ടത്. ഇതോടെ കളി കാര്യമായി. വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകുന്നതോടെ സോമസുന്ദരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് മധുര കമ്മീഷണര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News