28.8 C
Kottayam
Thursday, June 4, 2026

ഗതാഗതക്കുരുക്കിന്റെ സമ്മർദം ഒഴിവാക്കാൻ പുല്ലാങ്കുഴൽ സംഗീതം

Must read

ചെന്നൈ:തിരുച്ചിറപ്പള്ളി നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്. ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് സമീപം സ്പീക്കർവെച്ച് വാഹനയാത്രക്കാർക്ക് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിച്ചാണ് യാത്രക്കാരുടെ സമ്മർദം കുറയ്ക്കുന്നത്. യാത്രക്കാർ അല്പസമയം നിൽക്കുന്നത് സിഗ്നലുകളിലാണെന്നതിനാലാണ് ഇവിടെ പാട്ട് വെക്കുന്നത്.

ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം നഷ്ടമാകുന്ന യാത്രക്കാർ സമ്മർദത്തിലാകുന്നത് അപകടത്തിന് കാരണമാകുന്നെന്ന വിലയിരുത്തലാണ് ഈ സംരംഭത്തിനു പിന്നിൽ. ഒന്നര മിനിറ്റോളം സിഗ്നൽ കാത്തുനിൽക്കുമ്പോൾ ശ്രുതിമധുരമായ ഗാനങ്ങൾ കേൾക്കുന്നത് മനസ്സിന് കുളിർമയേകുമെന്നും അതുവഴി സമ്മർദം കുറയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പോലീസ്.

തിരുച്ചിറപ്പള്ളി നഗരത്തിലെ നാല് സിഗ്നൽ ലൈറ്റുകളോട് ചേർന്നാണ് ഇപ്പോൾ സ്പീക്കർെവച്ച് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിക്കുന്നത്. ഇളയരാജ സംഗീതം നൽകിയ ജനപ്രിയ ഗാനങ്ങളാണ് പുല്ലാങ്കുഴലിൽ വായിക്കുന്നത്.

യാത്രക്കാരിൽനിന്ന് നല്ല പ്രതികരണം ലഭിച്ചതോടെ നഗരത്തിൽ സിഗ്നൽ ലൈറ്റുള്ള 19 ജങ്ഷനുകളിലും ഈ സംവിധാനം ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പോലീസ്. ഓഫീസ് സമയങ്ങളിൽ നഗരത്തിലെ വാഹനത്തിരക്ക് വർധിക്കുകയും ഗതാഗതക്കുരുക്ക് നിത്യസംഭവമാകുകയും ചെയ്തതോടെയാണ് കമ്മിഷണർ എ. അരുണിന്റെ നിർദേശപ്രകാരം പാട്ട് കേൾപ്പിക്കാൻ തീരുമാനിച്ചത്. അക്ഷമയോടെ ട്രാഫിക് സിഗ്നൽ കാത്തുനിൽക്കുന്നവരുടെ മാനസിക സമ്മർദം കുറച്ചാൽ അമിത വേഗം, അശ്രദ്ധ തുടങ്ങിയവ കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week