27.8 C
Kottayam
Thursday, April 25, 2024

ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

Must read

യു.എ.ഇ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. അബുദാബി, ദുബായ് ഷാര്‍ജ എന്നിവിടങ്ങിലേക്കുള്ള സര്‍വ്വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.ഈ സംവിധാനം ഓഗസ്റ്റ് 15 വരെ തുടരാനാണ് ഇപ്പോഴത്തെ നിര്‍ദ്ദേശം.

ഐ.സി.എ., ജി.ഡി.ആര്‍.എഫ്.എ. അനുമതി ഉള്ള താമസവിസക്കാര്‍ക്ക് മാത്രമാണ് യുഎഇയില്‍ ഇപ്പോള്‍ തിരിച്ചെത്താന്‍ കഴിയുക. കാലാവധി കഴിഞ്ഞ അനുമതിയുമായി യാത്രയ്ക്ക് ശ്രമിക്കരുതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ടിക്കറ്റ് ബുക്ക് ചെയ്താല്‍ റദ്ദാക്കാനാകില്ല. യാത്രയ്ക്ക് 96 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് 19 പിസിആര്‍ പരിശോധനാഫലം കരുതണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലെത്താന്‍ കോവിഡ് പരിശോധനാ ഫലം വേണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week