അഹമ്മദാബാദ്: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന അപകടങ്ങളില്‍ ഒന്നാണ് അഹമ്മദാബാദിലേത്. രാജ്യത്തെ നടുക്കിയ വിമാനാപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു കഴിഞ്ഞു. ഒരു കെട്ടിടത്തിനും ദുരന്തത്തില്‍ കേടുപാട് പറ്റിയിട്ടുണ്ട്. ഈ കെട്ടിടത്തിലേക്ക് വിമാനം വീണുവെന്നാണ് സൂചന. അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിന്റെയും തൊട്ടുപിന്നാലെ വിമാനം തകര്‍ന്ന് ഒരു തീഗോളമായി മാറുന്നതുമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.
വിമാനത്താവളത്തിന് അടുത്തുള്ള മെഡിക്കല്‍ കോളേജിലാണ് വിമാനം തകര്‍ന്ന് വീണത്. എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസിലായിരുന്നു വിമാനം തകര്‍ന്ന് വീണത്. അതായത് ആ വിദ്യാര്‍ത്ഥികളും അപടകത്തില്‍ പെട്ടുവെന്നാണ് വിലയിരുത്തല്‍. ബിജെ മെഡിക്കല്‍ കോളേജിലാണ് അപകടമുണ്ടായത്. നിരവധി വിദ്യാര്‍ത്ഥികളും അപകടത്തില്‍ പെട്ടു.
അഹമ്മദാബാദ് ദുരന്തത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിമാനത്താവളത്തിന് സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യമുള്ളത്. കെട്ടിടങ്ങളോട് ചേര്‍ന്നാണ് വിമാനം സഞ്ചരിക്കുന്നതെന്ന് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം താഴേക്ക് പതിക്കുന്നതും വിമാനം വലിയ തീഗോളമായി മാറുന്നതും ദൃശ്യങ്ങളിലുണ്ട്.
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളുടെ മുകളിലേക്ക് തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അപകടം നടന്ന മേഖലയിലാകെ കറുത്ത പുക നിറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയായെന്നും സൂചനയുണ്ട്. അതയാത് 2001ല്‍ വേര്‍ഡ് ട്രേഡ് സെന്ററെന്ന ജനവാസ കേന്ദ്രത്തിലേക്കാണ് വിമാനം ഇടിച്ചു കയറിയത്. ഇതിന് സമാനമായി അഹമ്മദാബാദിലും ജനവാസ കേന്ദ്രമുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ അന്വേഷണം നടത്തും. എല്ലാ സാധ്യതകളും പരിശോധിക്കും. സാങ്കേതിക പിഴവാണ് അപകട കാരണമെന്ന് പ്രാഥമികമായി വിലയിരുത്തുമ്പോഴും അട്ടിമറി അടക്കം അന്വേഷണ വിധേയമാക്കും. വിമാനത്തിന്റെ ബ്ലോക്ക് ബോക്‌സ് കണ്ടെത്തിയാല്‍ ഇതില്‍ വ്യക്തത വരും. അഹമ്മദാബാദില്‍ ടേക് ഓഫിനിടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വിമാനം തകര്‍ന്നുവീഴുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. ടേക്ക് ഓഫിനു പിന്നാലെ കെട്ടിടങ്ങള്‍ക്കു മുകളിലൂടെ പറന്നുയരുന്ന വിമാനം അല്‍പം ദൂരെ മാറി തകര്‍ന്നുവീഴുന്നതാണ് ദൃശ്യങ്ങളില്‍. പിന്നീട് വിമാനം വലിയൊരു തീഗോളമായി പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളില്‍. തുടര്‍ന്ന് വന്‍തോതില്‍ കനത്ത പുക ആകാശത്തേക്ക് ഉയര്‍ന്ന് കാഴ്ച മറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് ഇന്ന് ഉച്ചയോടെ തകര്‍ന്നുവീണത്.
എയര്‍ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഹമ്മദാബാദില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഏഴുമിനിറ്റോളം വൈകി 1.17-നാണ് വിമാനം പുറപ്പെട്ടതെന്നും ‘ഫ്ളൈറ്റ്സ്റ്റാറ്റ്സ്’ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ പ്രാദേശികസമയം വൈകീട്ട് 6.25-ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. ഒമ്പതുമണിക്കൂറും 22 മിനിറ്റുമായിരുന്നു വിമാനത്തിന്റെ യാത്രാസമയം.

