അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരിൽ 61 പേർ വിദേശികൾ. അഹമ്മദാബാദിൽനിന്ന് ലണ്ടിലേക്കു പോകേണ്ടിയിരുന്ന വിമാനത്തിലെ 53 പേരും ബ്രിട്ടീഷ് പൗരൻമാരാണ്. ഇവർക്കു പുറമേ ഒരു കാനഡ പൗരനും ഏഴ് പോർച്ചുഗൽ സ്വദേശികളും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ശേഷിക്കുന്ന 169 പേരാണ് ഇന്ത്യക്കാർ. ഇവർക്കൊപ്പം 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
അപകടത്തിൽ 133 പേർ മരിച്ചതായാണ് വിവരം. പരുക്കേറ്റ ഒട്ടേറെപ്പേരെ അഹമ്മദാബാദിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

