തൊടുപുഴ:മുല്ലപ്പെരിയാർ ഡാമിൽ 8 മണി മുതൽ 3 ഷട്ടറുകൾ കൂടി 0.60m ഉയർത്തും.
നിലവിൽ രണ്ടു ഷട്ടറുകൾ വഴി 1493 ക്യുസെക്സ് ജലമാണ് ഒഴുക്കി വിടുന്നത്. 8 മണി മുതൽ 1512 ക്യുസെക്സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3005 ക്യുസെക്സ് ജലം ഒഴുക്കി വിടും.
നേരത്തെ തുറന്ന ഷട്ടറുകൾ അടച്ചിരുന്നുവെങ്കിലും
അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയർന്നതിനെ തുടർന്ന് ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തിയിരുന്ന ടൂ. 60 സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്.നിലവിൽ 138.95 അടിയാണ് ഡാമിലെ ജലനിരപ്പ്. 20 സെന്റിമീറ്റർ തുറന്നിരുന്ന ഷട്ടറുകളും 60 സെന്റിമീറ്ററായി വർധിപ്പിച്ചതായി അധികൃതർ അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക്(heavy rain) സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട് (range alert)പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം നിലവിൽ കന്യാകുമാരി തീരത്തോട് കൂടുതൽ അടുക്കും. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റും തുടരും. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം ഉണ്ട്.
മഴമൂലം നിർത്തി വച്ചിരുന്ന കോഴിക്കോട് കുറ്റിയാടി ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. മഴമൂലമുണ്ടായ ഗതാഗത തടസങ്ങൾ ഒഴിവാക്കിയെന്നു പോലീസ് അറിയിച്ചു. ജില്ലയിൽ രാത്രി വൈകി കാര്യമായ മഴയുണ്ടായില്ല. എന്നാൽ മലയോര മേഖലകളിൽ ജാഗ്രതാ നിർദേശമുണ്ട്.