കോഴിക്കോട്ട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്ട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

അടിവാരം: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ചു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കോഴിക്കോട് അടിവാരം സ്വദേശി ആഷിക് – ഷഹല ഷെറിൻ ദമ്പതികളുടെ ഏക മകളായ ജെന്ന ഫാത്തിമയാണ് മരിച്ചത്. മുലപ്പാൽ നൽകുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം താമരശ്ശേരി താലൂക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News