26.2 C
Kottayam
Friday, June 5, 2026

അച്ഛന്‍ കര്‍ഷകന്‍, അമ്മയ്ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ല; മാതാപിതാക്കളുടെ വിയര്‍പ്പിന്റെ വിലയറിഞ്ഞ അഞ്ച് പെണ്‍മക്കളും ഇന്ന് സിവില്‍ സര്‍വീസില്‍!

Must read

ഹനുമാന്‍ഘര്‍: കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നു പഠിച്ച് വളര്‍ന്ന അഞ്ച് പെണ്‍കുട്ടികളും ഇപ്പോള്‍ സിവില്‍ സര്‍വീസില്‍. രാജസ്ഥാനിലെ ഹനുമാന്‍ഘര്‍ എന്ന സ്ഥലത്തെ കര്‍ഷകനായ സഹദേവ സഹരന്‍ എന്നയാളുടെ അഞ്ചു പെണ്‍മക്കളാണ് ഇന്ന് നാടിന് തന്നെ അഭിമാനമായിരിക്കുന്നത്.

കൃഷി ചെയ്തു ഉപജീവന മാര്‍ഗം കണ്ടെത്തുന്ന സഹദേവയ്ക്കും സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഇയാളുടെ ഭാര്യയ്ക്കും പിറന്നത് അഞ്ച് പെണ്‍കുട്ടികളായിരുന്നു. എങ്കിലും വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് ഇവര്‍ കൃത്യമായി മനസ്സിലാക്കി.

അങ്ങനെയാണ് എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും 5 പെണ്‍കുട്ടികളെയും വളരെ മികച്ച രീതിയില്‍ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത്. മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ വില മനസ്സിലാക്കിയ 5 മക്കളും നന്നായി പഠിക്കുകയും ചെയ്തു. അനശു, രീതു, സുമന്‍ എന്നിവര്‍ ആണ് അടുത്തിടെ സിവില്‍ സര്‍വീസ് നേടിയത്.

മറ്റു രണ്ടുപേര്‍ ദീര്‍ഘകാലമായി രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമാണ്. മൂന്നു പെണ്‍കുട്ടികള്‍ ഒരേ വര്‍ഷത്തിലാണ് സിവില്‍സര്‍വീസ് കരസ്ഥമാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ഇതാദ്യമായാണ് ഒരു കുടുംബത്തിലെ ഇത്രയും അഗങ്ങള്‍ക്ക് സിവില്‍ സര്‍വീസ് ലഭിക്കുന്നതെന്നത് മറ്റൊരു പ്രത്യേകതയും.

- Advertisement -

ധാരാളം ആളുകള്‍ ഇവരെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഏറെ വിവേചനം നിലനില്‍ക്കുന്ന രാജസ്ഥാന്‍, പെണ്‍ ഭ്രൂണഹത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ്. ഇവിടെ സ്ത്രീകളുടെ സാക്ഷരത വളരെ കുറവാണെന്നിരിക്കെ സഹദേവ സഹരന്റെ മക്കളുടെ വാര്‍ത്ത വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇവര്‍ അഞ്ച് പേരും സംസ്ഥാനത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week