പഞ്ചാബിൽ ബിഎസ്എഫ് മെസ്സിൽ വെടിവെയ്പ്പ്, അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുള്ള (Amritsar) ബിഎസ്എഫ് (BSF) മെസ്സിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ സതേപയും കൊല്ലപ്പെട്ടു. 

സതേപ സ്വയം വെടിവെച്ച് മരിച്ചതാണോ മറ്റുള്ളവര്‍ വെടിവെച്ചതാണോ എന്ന് വ്യക്തമല്ല. ബിഹാര്‍ സ്വദേശിയായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ്. തൊറാസ്‌കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിങ്, ഹരിയാന സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, സംഭവത്തിൽ പൊലീസ്  കേസെടുത്തു. ബിഎസ്എഫും അന്വേഷണം   പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News