CrimeKeralaNews

വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ അഞ്ചു പേര്‍ അറസ്റ്റില്‍

ആലപ്പുഴ: കൈനകരിയില്‍ വീട്ടമ്മയെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മലയാലപ്പുഴ എബനേസര്‍ വീട്ടില്‍ പ്രിന്‍സ് ജോണ്‍ (28), പത്തനംതിട്ട സ്വദേശികളായ അഖില്‍ (25), സുജിത്ത് (21), സുബിന്‍ (20), മഹേഷ് (20) എന്നിവരെയാണു നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം പ്രതിയായ രതീഷുമായി ഫോണ്‍ വഴി വീട്ടമ്മ പരിചയത്തിലായി. പിന്നീട് രതീഷ് കുമളിയിലെത്തിച്ചു വീട്ടമ്മയെ പീഡിപ്പിച്ചു. വീട്ടമ്മയുടെ നഗ്‌ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നു പറഞ്ഞു നാലര ലക്ഷം രൂപ വാങ്ങിച്ചെടുത്തു. ഒന്നാം പ്രതിയായ രതീഷ് മോഹന്‍ ഇപ്പോള്‍ മറ്റൊരു കേസില്‍പെട്ട് ജയിലിലാണ്.

രതീഷ് ജയിലില്‍ ആയ സമയത്ത് രതീഷിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ പ്രിന്‍സ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ നിര്‍ദേശമനുസരിച്ച് പ്രിന്‍സിനെ യുവതി വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കൊപ്പം വാഹനത്തില്‍ എത്തിയവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker