31.1 C
Kottayam
Friday, May 17, 2024

ചെറായില്‍ മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് പുലിമുട്ടില്‍ ഇടിച്ച് മുങ്ങി

Must read

ചെറായി: നിയന്ത്രണം വിട്ട മത്സ്യബന്ധന ബോട്ട് മുനമ്പം അഴിമുഖത്തെ പുലിമുട്ടിലിടിച്ച് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യതൊഴിലാളികളെയും പിന്നാലെ ബോട്ടുകളില്‍ മീന്‍പിടുത്തത്തിനായി എത്തിയവര്‍ രക്ഷപ്പെടുത്തി. അഴീക്കോട്ടെ കോസ്റ്റല്‍ പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

പുലര്‍ച്ചെ 5.30-നാണ് അപകടം. ആര്‍ക്കും കാര്യമായ പരിക്കില്ല. എല്ലാവരെയും മുനമ്പം ഹാര്‍ബറിലെത്തിച്ചു. മുനമ്പം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘അച്ചായന്‍’ എന്ന തടി നിര്‍മിത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മുങ്ങിപ്പോയ ബോട്ട് ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week