27.4 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് മീൻ വില കുതിച്ചുയരുന്നു ; മത്തിക്കും അയലക്കും പൊന്നും വില

Must read

തൃക്കരിപ്പൂർ: സംസ്ഥാനത്ത് മീൻ വില കുതിച്ച് സർവകാല റെക്കോർഡിൽ എത്തി. മത്തിക്കും അയലക്കും പൊന്നും വിലയാണ്. കടലിൽ മീനിന്റെ ലഭ്യതക്കുറവാണ് വില കുതിക്കാൻ കാരണം. മത്സ്യസമ്പത്തിലുള്ള വൻ കുറവ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

മീൻ കിട്ടാതായതോടെ മത്തിയും അയലയും അടക്കമുള്ള മീനുകളുടെ വില 300നോട് അടുക്കുന്നു. സാധാരണക്കാരന്റെ മീനായ മത്തിയിപ്പോൾ പൊന്നും വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ്. കഴിഞ്ഞ ഓഖിക്കു ശേഷമാണ് മത്തിയുടെയും അയലയുടെയും ലഭ്യതയിൽ വൻ കുറവുണ്ടായതെന്നു മത്സ്യതൊഴിലാളികൾ പറയുന്നു.

ഇന്ധന ചെലവ് ഉൾപ്പെടെ വലിയ ബാധ്യത ഉണ്ടാകുന്നുവെന്ന കാരണത്താൽ ബോട്ടുകൾ കടലിൽ ഇറക്കാൻ മടിക്കുകയാണ് ഉടമകൾ. തൊഴിലാളികളും ഇതു അംഗീകരിക്കുന്നുണ്ട്. വെറും കയ്യോടെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഉള്ളതെന്നു ഇവർ പറയുന്നു.

കരയോട് ചേർന്നു ബോട്ടുകൾ നടത്തുന്ന അനധികൃത മീൻപിടിത്തവും താപനില ഉയർന്നതും മീനിന്റെ ലഭ്യത കുറവിന് കാരണമായതായാണ് വിലയിരുത്തൽ. നിരോധിത വലയുപയോഗിച്ച് ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ബോട്ടുകൾ മീൻ കുഞ്ഞുങ്ങളെയടക്കം കോരിയെടുത്ത് പോകുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളി കുടുംബങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. അനധികൃത മീൻപിടിത്തത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week