CricketNewsSports

ജോ ​​​​​റൂ​​​​​ട്ടി​​​​​ന് സെ​​​​​ഞ്ചു​​​​​റി;ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ

ചെ​​​​​ന്നൈ: ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ നാ​​​​​ലു മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റ് പ​​​​​ര​​​​​മ്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ഒ​​​​​ന്നാം​​​​​ദി​​​​​നം ക്യാ​​​​​പ്റ്റ​​​ന്‍ ജോ ​​​​​റൂ​​​​​ട്ടി​​​​​ന്‍റെ സെ​​​​​ഞ്ചു​​​​​റി​​​​​യി​​​​​ലൂ​​​​​ടെ ഇം​​​​​ഗ്ല​​​​​ണ്ട് മു​​​​​ന്നോ​​​​​ട്ട്. ടോ​​​​​സ് നേ​​​​​ടി ബാ​​​​​റ്റിം​​​​​ഗി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് ഒ​​​​​ന്നാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കുമ്പോൾ ​​​​​ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ല്‍ 263 റ​​​​​ണ്‍​സ് എ​​​​​ന്ന ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​ണ്. 197 പ​​​​​ന്തി​​​​​ല്‍ ഒ​​​​​രു സി​​​​​ക്സും 14 ഫോ​​​​​റും അ​​​​​ട​​​​​ക്കം 128 റ​​​​​ണ്‍​സു​​​​​മാ​​​​​യി റൂ​​​​​ട്ട് ക്രീ​​​​​സി​​​​​ലു​​​​​ണ്ട്.

ഇ​​​​​ന്ന​​​​​ലെ അ​​​​​വ​​​​​സാ​​​​​ന സെ​​​​​ഷ​​​​​നി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന ഓ​​​​​വ​​​​​റി​​​​​ന്‍റെ മൂ​​​​​ന്നാം പ​​​​​ന്തി​​​​​ല്‍ ഓ​​​​​പ്പ​​​​​ണ​​​​​ര്‍ ഡോം ​​​​​സി​​​​​ബ്‌​​​​ലി​​​​​യെ (87) എ​​​​​ല്‍​​​​​ബി​​​​​ഡ​​​​​ബ്ല്യു​​​​​വി​​​​​ലൂ​​​​​ടെ പു​​​​​റ​​​​​ത്താ​​​​​ക്കി ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ ഇ​​​​​ന്ത്യ​​​​​ക്ക് നേ​​​​​രി​​​​​യ ആ​​​​​ശ്വാ​​​​​സംനേടി കൊടുത്തു. മൂ​​​​​ന്നാം വി​​​​​ക്ക​​​​​റ്റി​​​​​ല്‍ സി​​​​​ബ്‌​​​​ലി – റൂ​​​​​ട്ട് കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് 200 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി റൂ​​​​​ട്ടി​​​​​ന്‍റെ 100-ാം ടെ​​​​​സ്റ്റ് ആ​​​​​ണി​​​​​ത്. 100-ാം ടെ​​​​​സ്റ്റി​​​​​ല്‍ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ക എ​​​​​ന്ന അ​​​​​പൂ​​​​​ര്‍​​​​​വ നേ​​​​​ട്ട​​​​​വും ഇനി ഇം​​​​​ഗ്ലീ​​​​​ഷ് ക്യാ​​​​​പ്റ്റ​​​​​നു സ്വന്തം. റൂ​​​​​ട്ടി​​​​​ന്‍റെ 20-ാം ടെ​​​​​സ്റ്റ് സെ​​​​​ഞ്ചു​​​​​റി​​​​​യാ​​​​​ണി​​​​​ത്. തു​​​​​ട​​​​​ര്‍​​​​​ച്ച​​​​​യാ​​​​​യ മൂ​​​​​ന്നാം ടെ​​​​​സ്റ്റി​​​​​ലും സെ​​​​​ഞ്ചു​​​​​റി നേ​​​​​ടാ​​​​​ന്‍ റൂ​​​​​ട്ടി​​​​​നു സാ​​​​​ധി​​​​​ച്ചെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യമാകുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button