കൊച്ചി: കേരളത്തിൽ ആദ്യ കാെവിഡ് മരണം. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69കാരനാണ് മരിച്ചത്. ഇയാളുടെ ഭാര്യയും ഡ്രൈവറും രോഗബാധിതരായി ചികിത്സയിൽ തുടരുകയാണ്.
മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. ദുബായിൽ നിന്ന് മാർച്ച് 17ന് ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. മാർച്ച് 22ന് ചികിത്സയിൽ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News