തമിഴ്‌നാട്ടില്‍ പടക്കകടയില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്കക്കടയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു പേർ മരിച്ചു. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്.നിരവധി പേർക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.

പടക്കം സൂക്ഷിച്ചുവെച്ച കടയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അപകടത്തില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പത്തിലധികം ഷെഡുകള്‍ നിലംപൊത്തി. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാനുളള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News