31.1 C
Kottayam
Thursday, May 2, 2024

അജ്മാനിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നാശനഷ്ടം

Must read

അജ്മാൻ: യുഎഇയിലെ അജ്മാനിൽ വ്യവസായ മേഖലയിലുള്ള മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ടാണ് സംഭവം. ഇറാനിയൻ സൂഖിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. നിരവധി കടകൾ കത്തി നശിച്ചു. ആളപായമോ പരിക്കോ റിപ്പോര്ട്ട് ചെയ്തിട്ടില്ല. വൈദ്യുതി കാര്യാലയം, അജ്മാന് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്, പച്ചക്കറി മാംസ മാർക്കറ്റ്, പെട്രോൾ പമ്പ് , ബലദിയ ക്യാമ്പ് തുടങ്ങിയവ ഈ വാണിജ്യ കേന്ദ്രത്തിനടുത്താണ് പ്രവർത്തിക്കുന്നത്.ഇവിടെ മലയാളികളുടെ 25 ലധികം സ്ഥാപനങ്ങളുണ്ട്. അറ്റകുറ്റപ്പണികൾക്കിടെ വെല്ഡിംഗ് ജോലികള് നടക്കുന്നിടത്തു നിന്നുള്ള ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് കരുതുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week