24.9 C
Kottayam
Monday, May 20, 2024

കോഴിക്കോട് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു

Must read

കോഴിക്കോട്: തീപിടിത്തത്തെ തുടര്‍ന്ന് കുന്ദമംഗലത്ത് വര്‍ക്ക്ഷോപ്പിലെ ആഡംബര കാറുകള്‍ കത്തി നശിച്ചു. 11 ബെന്‍സ് കാറുകളാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് തീപിടിത്തം ഉണ്ടായത്.

വെള്ളിമാട് സ്വദേശിയായ ജോഫിയുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എന്ന വര്‍ക്ക്ഷോപ്പിനാണ് തീ പിടിച്ചത്. തീ പടര്‍ന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. ഫയര്‍ഫോഴ്സ് എത്തി 8.30 ഓടെയാണ് തീയണച്ചത്.

13 ബെന്‍സ് കാറുകളാണ് വര്‍ക്ക്ഷോപ്പിലുണ്ടായിരുന്നത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week