കിണറ്റിലെ വെള്ളത്തിന് തീപിടിക്കുന്നു! അമ്പരന്ന് നാട്ടുകാര്‍

പാലക്കാട്: പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താന്‍ പരിശോധന. ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

സിപിഐഎമ്മിന്റെ തൃത്താല ഏരിയ കമ്മിറ്റി ഓഫീസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. കിണര്‍ വെള്ളത്തിലോക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സ്ഥിതിയാണ് ഉള്ളത്. വെള്ളത്തില്‍ ഡീസലിന്റെ ഗന്ധവുമുണ്ട്.

‘രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പരിസരവാസികള്‍ക്ക് കിണറില്‍ നിന്ന് വലിയ തോതില്‍ ഇന്ധനത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കുഴല്‍ക്കിണറിലും ഇതാണ് അവസ്ഥ. തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോള്‍ മലിനമായ ജലമാണ് കിണറുകളില്‍ ഉള്ളതെന്ന് കണ്ടെത്തി.

ജലം ഉപയോഗിക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ട്.’ സിപിഐഎം ഏരിയ സെക്രട്ടറി പറഞ്ഞു.
പരിസരത്ത് പെട്രോള്‍ പമ്പുകളുണ്ട്. അവിടെ നിന്നാകാം ഇന്ധനം ലീക്കാകുന്നതെന്നും ഏരിയ സെക്രട്ടറി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News