31.7 C
Kottayam
Thursday, April 25, 2024

എറണാകുളം തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം

Must read

കൊച്ചി: പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം അന്നാപ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘവും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്.

അതേസമയം, തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ എത്തികൊണ്ടിരിക്കുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്ലാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് ശ്രമം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week