ന്യൂഡൽഹി: ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള എൻഡോസ്കോപ്പി മുറിയിൽ തീപിടിത്തം. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. രാവിലെ 11.54നാണ് തീപിടിത്തമുണ്ടായത്. എല്ലാ രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
https://twitter.com/ANI/status/1688440370601119744?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1688440370601119744%7Ctwgr%5E6117c7ff028dc1f24283a9d350bf0634f7a607dc%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F08%2F07%2Ffire-breaks-out-at-aiims-delhi.html
തീപിടിത്തത്തെ തുടർന്ന് അത്യാഹിത വിഭാഗം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ വരുന്ന രോഗികളോട് സഫ്ദർജങ് ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
#WATCH | Delhi: Rescue operation underway in AIIMS after a fire broke out in the endoscopy room. 8 fire tenders at the spot pic.twitter.com/HdTQbpuU7f
— ANI (@ANI) August 7, 2023