Home-bannerNationalNewsRECENT POSTS
ഡല്‍ഹിയില്‍ റബര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; 32 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റബര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 32 പേര്‍ മരിച്ചു. നരേല അനന്ദ്മാണ്ഡിയിലെ റാണി ഝാന്‍സി റോഡിനോട് ചേര്‍ന്നുള്ള റബര്‍ ഫാക്ടറിയിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപിടിത്തത്തില്‍ നിരവധിപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇരുപതോളം പേര്‍ ഇപ്പോഴും ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പൊള്ളലേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ ഡല്‍ഹി പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News