Home-bannerNationalNewsRECENT POSTS
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയിലെ മുന്ദക മേഖലയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീയണക്കാനായി 20 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് തീ അടുത്തുള്ള ബള്‍ബ് ഫാക്ടറിയിലേക്ക് പടര്‍ന്നതാണ് തീ അതീവഗുരുതരമായത്. ദിവസങ്ങള്‍ക്ക് മുന്‍പും ഡല്‍ഹിയില്‍ വന്‍ തീപിടിത്തമുണ്ടായിരുന്നു. ഏകദേശം 43 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News