FeaturedNews

സി.ആര്‍.പി.എഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു; നാല് പേര്‍ കൊല്ലപ്പെട്ടു

സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ വെടിയുതിര്‍ത്തു. നാല് പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സുക്മയിലെ ലിംഗംപള്ളിയിലുള്ള സിആര്‍പിഎഫ് 50ാം ബറ്റാലിയന്‍ ക്യാമ്പില്‍ പുലര്‍ച്ചെ 3.30 ന് ആയിരുന്നു സംഭവം.

എകെ 47 തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിര്‍ത്തത്. ഇയാളെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ സുക്മയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര്‍ക്ക് നിസാര പരുക്കുകളുമുള്ളതായി സിആര്‍പിഎഫ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button