KeralaNewsRECENT POSTS
തിരുവനന്തപുരത്ത് ബാറ്റയുടെ ഷോറൂമില്‍ വന്‍ തീപിടിത്തം; രണ്ടാം നില പൂര്‍ണമായും കത്തി നശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്റാ ഷോറൂമില്‍ വന്‍ തീപിടിത്തം. ഷോറൂമിന്റെ രണ്ടാംനിലയിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അരമണിക്കൂറിലേറെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിശോധനകള്‍ക്കുശേഷം മാത്രമേ കാരണം പറയാന്‍ സാധിക്കുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. തിരുവനനന്തപുരം, ചെങ്കല്‍ച്ചുറ എന്നീ യൂണിറ്റുകളില്‍ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആളപായമില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News