Home-bannerNationalNewsRECENT POSTS
ഡല്‍ഹി വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം; ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ വീണ്ടും തീപിടിത്തം. കിഴക്കന്‍ ഡല്‍ഹിയിലെ പട്പട്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ മേഖലയിലുണ്ടായ അഗ്‌നിബാധയില്‍ ഒരാള്‍ മരിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന പേപ്പര്‍ പ്രിന്റിംഗ് പ്രസിലാണു തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ച 2.40-നാണ് മൂന്നുനിലക്കെട്ടിടത്തിനു തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന്, രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലേക്കു തീ പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു തീപിടുത്തതിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
ഒരാഴ്ച മുന്പു ഡല്‍ഹിയിലെ പിരാ ഗര്‍ഹിയിലെ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ അമിത് ബല്യാന്‍ ആണു മരിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News