കോട്ടയം കൂരോപ്പടയില്‍ വീട്ടമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍

കോട്ടയം: കൂരോപ്പടയില്‍ വീട്ടമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എസ്.എന്‍.പുരം പാനപ്പള്ളി ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ ഭാര്യ കെ.ജി.ബിന്ദുവാണ്(43) മരിച്ചത്.ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.വീട്ടില്‍ നിന്നും തീ ഉയരുന്നതുകണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.പോലീസെത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.അടുക്കളയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ പടിയിലും തി പിടിച്ചിട്ടുണ്ട്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കും.

മൂന്നുവര്‍ഷം മുമ്പായിരുന്നു ബിന്ദുവും അനില്‍കുമാറുമായുള്ള വിവാഹം നടന്നത്.നാട്ടുകാരുമായി ബിന്ദു അത്ര സഹകരണത്തിലായിരുന്നുല്ലെന്ന് അയല്‍ക്കാര്‍ മൊഴി നല്‍കി.കോട്ടയത്തെ പെട്രോള്‍ പമ്പ് ജീവനക്കാരനായി അനില്‍കുമാര്‍ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.സംഭവത്തിന് അരമണിക്കൂര്‍ മുമ്പ് ബിന്ദുവിനെ വീടിന് പുറത്തുകണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കി. പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News