KeralaNews

ആലപ്പുഴയിൽ വിനോദയാത്രികരുമായി പോയ ഹൗസ് ബോട്ടിന് തീ പിടിച്ചു

ആലപ്പുഴ : വട്ടക്കായലിൽ വിനോദയാത്രികരുമായുള്ള കായൽ യാത്രയ്ക്കിടെ ഹൗസ് ബോട്ടിന് തീ പിടിച്ചു. പുന്നമട സ്വദേശിയായ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള കാട്ടിലമ്മ എന്ന ഹൗസ് ബോട്ടിനാണ് തീപിടച്ചത്. 12 ഓളം സഞ്ചാരികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

കാഴ്ച്ചകൾ ആസ്വദിക്കുവാൻ വേണ്ടി വട്ടക്കായലിലെ ഹൗസ് ബോട്ട് ടെർമിനലിൽ ബോട്ട് അടുപ്പിച്ച് സഞ്ചാരികൾ ടെർമിനലിലേയ്ക്ക് ഇറങ്ങുന്ന സമയത്താണ് തീ പിടിച്ചത്. അതിനാൽ ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളും ഹൗസ് ബോട്ടിലെ ജീവനക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരും മറ്റ് ഹൗസ് ബോട്ടിലെ ജീവനക്കാരും ചേർന്നാണ് തീ അണച്ചത്.

ആലപ്പുഴ അഗ്‌നിരക്ഷാ നിലയത്തിൽ നിന്നും ചെറിയബോട്ടിൽ അഗ്‌നിരക്ഷാ സേനാംഗങ്ങൾ വട്ടക്കായലിലെ തീ പിടിച്ച ഹൗസ് ബോട്ടിൽ എത്തി തീപ്പിടുത്തത്തിലൂടെ ഉണ്ടായ നഷ്ടങ്ങൾ രേഖപ്പെടുത്തുകയും ബോട്ടിൽ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button