EntertainmentKeralaNews
ദൃശ്യം2വിലെ ആദ്യഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
മോഹൻലാലിനെ നായകനായി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2വിലെ ആദ്യ ഗാനം പുറത്ത്. ഒരേ പകല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോനോബിയ സഫര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനില്‍ ജോണ്‍സണാണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. ആമസോൺ പ്രൈം വഴി ഫെബ്രുവരി 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്‍റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കേബിൾ ടിവി ഓപറേറ്ററിൽ നിന്ന് തിയേറ്റർ ഉടമയും പ്രൊഡ്യൂസറുമായ ജോർജ് കുട്ടിയാണ് രണ്ടാം ഭാഗത്തിൽ.പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ പോകുന്ന രംഗങ്ങളാണ് രണ്ടാം ഭാഗത്തിലും ഉള്ളത് എന്നാണ് ടീസറുകൾ പറയുന്നത്. ഐഎംഡിബി സിനിമാ വെബ്‌സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News