26.2 C
Kottayam
Friday, June 5, 2026

ഡല്‍ഹിയില്‍ അഞ്ചുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം; നാല് പേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Must read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ രോഹിണിയിലെ റിഥാല പ്രദേശത്ത് ഒന്നിലധികം നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥിതി ചെയ്യുന്ന അഞ്ച് നിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. ചൊവ്വ രാത്രിയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, രോഹിണി സെക്ടര്‍ -5 പ്രദേശത്തുള്ള കെട്ടിടത്തിലേക്ക് പതിനാറ് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി അധികൃതര്‍ അറിയിച്ചു.

റിഥാല മെട്രോ സ്റ്റേഷന് സമീപമാണ് തീപിടിച്ച കെട്ടിടമെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കെട്ടിട അവശിഷ്ടങ്ങളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്.

ഇതുവരെ നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. 80 ശതമാനം പൊള്ളലേറ്റ നിതിന്‍ ബന്‍സാല്‍ (31), രാകേഷ് (30), നിസ്സാര പൊള്ളലേറ്റ വീരേന്ദര്‍ (25) എന്നിവരെ ബിഎസ്എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- Advertisement -

ബുധന്‍ പുലര്‍ച്ചെയാണ് ഒന്നാം നിലയില്‍ നിന്ന് മൂന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കണ്ടെടുത്തത്. പിന്നീട് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി. രാവിലെ 6 മണിയോടെ താഴത്തെ നിലകളില്‍ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കനത്ത പുക കാരണം മുകളിലത്തെ നിലകളിലെ തീ നിയന്ത്രണവിധേയമായിരുന്നില്ല.

- Advertisement -

കെട്ടിടത്തിന് അഗ്‌നി സുരക്ഷാ സര്‍ട്ടിഫിക്കറ്റോ അടിയന്തര സാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള മാര്‍ഗമോ ഉണ്ടായിരുന്നില്ലെന്ന് ഡിഎഫ്എസ് വൃത്തങ്ങള്‍ പറഞ്ഞു.

- Advertisement -

ജെസിബി ഉപയോഗിച്ച് ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രൗണ്ട് ഫ്‌ലോറില്‍ അച്ചടി ആവശ്യങ്ങള്‍ക്കായി രാസവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week