ഷാർജയിൽ 50 നിലകെട്ടിടത്തിന് തീപ്പിടിച്ചു, താമസക്കാരിൽ മലയാളികളടക്കമുള്ളവർ (വീഡിയോ)
ഷാർജ:അൽ നഹ്ദയിൽ 50 നിലകെട്ടിടത്തിന് തീപിടിച്ചു.മലയാളികളടക്കം താമസിക്കുന്ന
കെട്ടിടത്തിനാണ് തീപിടിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.തീയണക്കുന്നതിനായി ഷാർജ ഡിഫൻസ്ടീം രംഗത്തെത്തി. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
അബ്കോ എന്ന കെട്ടിടത്തിനാണ്
തീപിടിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
https://youtu.be/wk93hVN7L8I
സിവിൽ ഡിഫൻസ് ഡിപാർട്മെന്റിന്റെ ഇടപെടലിലൂടെ ഈ കെട്ടിടത്തിന്റെ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.ആളപായം
ഇതുവരെ റിപ്പോർട് ചെയ്തിട്ടില്ല.
തീപ്പിടുത്തത്തിൽ ടവര്‍ പൂര്‍ണമായും കത്തിയമര്‍ന്നിട്ടുണ്ട്. നിരവധി താമസ ഫ്‌ളാറ്റുകളുള്ള ഏരിയയിലെ നല്ല ഉയരമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായിട്ടുള്ളത്. തൊട്ടടുത്തുള്ള കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റ അല്‍നഹ്ദയിലെ അമൃത റസ്റ്റോറന്റിന് സമീപമുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്.
അമ്പത് നിലയുള്ള കെട്ടിടത്തില്‍ മലയാളികളും മറ്റു രാജ്യക്കാരും താമസിക്കുന്നുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നും തീ പടര്‍ന്നു കയറുകയായിരുന്നുവെന്ന് പറയുന്നു. തീ കണ്ടതോടെ താമസക്കാര്‍ പലരും ഇറങ്ങിയോടുകയായിരുന്നു. ലോക് ഡൗണായതിനാല്‍ എല്ലാ ഫ്‌ളാറ്റുകളിലും താമസക്കാരുണ്ടായിരുന്നു.
നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക് റിപ്പോര്‍ട്ട്. അമ്പത് നിലയുള്ള കെട്ടിടത്തില്‍ നിന്നും മുകളിലുള്ള ആളുകളെ സുരക്ഷിതമായി താഴെയിറക്കുന്നത് എളുപ്പമല്ല. ടവറിന്റെ വലിയൊരു ഭാഗത്തേക്ക് തീപടര്‍ന്നിട്ടുണ്ട്. അതിനിടെ സ്റ്റെയര്‍കേസുള്ള ഭാഗത്ത് തീപടര്‍ന്നതിനാല്‍ ലിഫ്റ്റ് വഴി മാത്രമെ ആളുകളെ ഇറക്കാനാവൂ എന്നും പറയുന്നുണ്ട്. അഗ്നിബാധയുള്ള വേളകളില്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് അപകടകരവുമാണ്.