കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികൾ മരിച്ചു. ഉമ്മു അയ്മനിലുണ്ടായ ദാരുണ സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരിക്കുന്നു. വീടിന് തീപിടിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കവെ ലിഫ്റ്റിൽ അകപ്പെടുകയായിരുന്നു ഉണ്ടായത്. ഉമ്മു അയ്മൻ, മിന അബ്ദുല്ല എന്നിവിടങ്ങളിൽ നിന്ന് പൊലീസും അഗ്നിശമനസേനയും എത്തി രക്ഷാപ്രവർത്തനം നടത്തുകയുണ്ടായി.
അഞ്ചു കുട്ടികളെയും മാതാവിനെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ അധികൃതർക്ക് സാധിച്ചു. തീപിടിത്തത്തിന് കാരണം കണ്ടുപിടിക്കാൻ അധികൃതർ അന്വേഷണം ആരംഭിച്ചു.