രാജധാനി എക്സ്പ്രസിൽ തീപ്പിടിത്തം; അഗ്നിബാധ തിരുവനന്തപുരം-ന്യൂഡൽഹി ട്രെയിനിൽ

കോട്ട (രാജസ്ഥാൻ): രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾക്ക് തീപ്പിടിച്ചു. രാജസ്ഥാനിലെ കോട്ടയിൽവെച്ച് പുലർച്ചെ അഞ്ചേകാലോടെയാണ് സംഭവം. ട്രെയിനിലെ യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അഗ്നിബാധയുണ്ടായത്‌. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപ്പിടിച്ചത്. ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഒട്ടേറെ മലയാളികളാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News