33.4 C
Kottayam
Friday, May 3, 2024

കേന്ദ്രം നിശ്ചയിച്ച ഉയര്‍ന്ന പിഴ തുക കുറയ്ക്കും; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍

Must read

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് കേന്ദ്രം നിശ്ചയിച്ച വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. നിയമതടസമില്ലാത്ത വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കാനാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ പുതിയ വിജ്ഞാപനം ഇറക്കാനാണ് സര്‍ക്കാര്‍ ആലോചന. അതേസമയം, ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയില്‍ കേന്ദ്രം നിശ്ചയിച്ച പിഴത്തുക സംസ്ഥാനങ്ങള്‍ക്കു കുറയ്ക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week