തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ജൂണ്‍ 30 വരെ നീട്ടി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ലീവ് സറണ്ടര്‍ നീട്ടിയത്. ഇതോടെ സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30-വരെ ലീവ് സറണ്ടറിന് അപേക്ഷിക്കാനാവില്ല.
സാധാരണഗതിയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് പണം വാങ്ങാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സര്‍ക്കാര്‍ ലീവ് സറണ്ടറില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ലീവ് സറണ്ടര്‍ വഴി സര്‍ക്കാരിനുണ്ടാകുന്ന അധിക ചെലവ് ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, മുന്‍സിപ്പല്‍ കണ്ടിജന്റ് എംപ്ലോയീസ്, പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, ഓഫീസ് അറ്റന്‍ഡേഴ്‌സ്, മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിപക്ഷനേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫിലുള്ള പാചകക്കാര്‍ എന്നിവരെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.